Thursday, July 29, 2010

ഒരു കറുത്ത ദിനം

ജൂലൈ-28 -2010 : എന്റെയും ,ജോവിന്റെയും ജീവിതത്തിലെ ഒരു കറുത്ത ദിനം...അവന്‍ ആറ്റുനോറ്റു വാങ്ങിയ ലാപ്ടോപ്പും,എന്റെ ഓഫീസ് ലപ്ടോപും കളവു പോയി...ജോവിന്‍ രാവിലെ 8 മണിക്ക് ഫോണില്‍ വെച്ച അലാറം അടിയാത്തത് എന്താണെന്നു നോക്കിയപോളാണ് ലപ്ടോപും മൊബൈലും എല്ലാം കളവു പോയെന്നു മനസ്സിലായത്.എനിക്ക് ശരിക്കും ഒരു ഷോക്കായിരുന്നു..തലേ ദിവസം വരെ ബ്ലോഗുകളും ,ഓഫീസ് ഡോകുമെന്റ്സും സൂക്ഷിച്ച ല്പടോപ് ബാഗടക്കം കളവു പോകുക എന്നത് ആലോചിക്കാന്‍ പറ്റാത്ത കാര്യം..എന്തു പറഞ്ഞിട്ടെന്താ എല്ലാം പോയി .ബാഗില്‍ ഒരു USB ഹാര്‍ഡ് ഡ്രൈവും[500gb],2 പെന്‍ ഡ്രൈവും,1 വാച്ചുംഉണ്ടായിരുന്നു..

എന്നാലും എനിക്ക് മനസിലാക്കാത്തത്‌ പോയതല്ല ഞങ്ങള്‍ ഇത്രയും പേര്‍ ഉറങ്ങുമ്പോള്‍ അതും ആ റുമില്‍ ജോവിന്‍ ഉറങ്ങുമ്പോള്‍ എല്ലാം കള്ളന്‍ കൊണ്ടുപോകുക..രാവിലെ 8 മണിവരെ ബോധം ഇല്ലാതെ ഉറങ്ങുക.കഴിഞ 3 വര്ഷം താമസിച്ച വീട് അത്രയും കാലം പൂട്ടാതെ പോയതിനിറെ അഹങ്കാരം ഈ പുതിയ വീട്ടില്‍ അവസാനിച്ചു!!!


ആരെയാ കുറ്റം പറയ ?കള്ളെനെയോ?അതോ ബോധം ഇല്ലാതെ നേരം 8 മണി വരെ ഉറങ്ങിയ ഞങ്ങളെയോ?

No comments:

Post a Comment